നാട്ടിലെ എലികളെ മുഴുവൻ തുരത്തുന്നതിൻ്റെ ക്വട്ടേഷൻ മുഴുവനായി പൂച്ചക്ക് ഏൽപിച്ചു കൊടുക്കുന്നത് ശരിയല്ല. നമ്മളാരും കാണാതെ, അറിയാതെ കാണാമറയത്ത് മറഞ്ഞിരുന്ന് പോരാടുന്ന ഈയധോലോക നായകനും ആ ക്രെഡിറ്റ് ഒരൽപം കൊടുക്കുക തന്നെ വേണം. അന്ധവിശ്വാസങ്ങളുടെ കാര്യത്തിലായാലും തനതായ ഒട്ടനവധി സവിശേഷതകളാലും പക്ഷി ലോകത്തെ പ്രസിദ്ധരായ അധോലോക കുടുംബം തന്നെയാണ് നമ്മുടെ ചുള്ളൻ വെള്ളി മൂങ്ങകൾ.
പക്ഷിലോകത്തെ അധോലോക്കാരായ മൂങ്ങകളെയും രാച്ചുക്കുകളെക്കുറിച്ചും അഭിലാഷ് രവീന്ദ്രൻ അവതരിപ്പിക്കുന്ന പംക്തി. ചിത്രങ്ങൾക്കും എഴുത്തിനും ലൂക്ക സന്ദർശിക്കാം.