ഡൊണാൾഡ് ട്രംപാണിന്ന് വാർത്താനായകൻ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വെടിയേറ്റതാണ് കഥ. പെൻസൽവാനിയയിൽ വെച്ചാണ്, ചെവിക്കാണ് വെടിയേറ്റത്. വലിയ പരിക്കില്ല. യൂറോ കപ്പ് സ്‌പെയിൻ അടിച്ചെടുത്തതാണ് മറ്റൊരു പ്രധാനവാർത്ത. സ്‌പെയിനിന്റെ കളി കാൽപ്പന്ത് കളത്തിൽ മാത്രമല്ല, ടെന്നീസ് കോർട്ടിലുമുണ്ട്. വിംബിൾഡണിൽ സ്പാനിഷ് താരം അൽകാരസ് സെർബിയയുടെ ദ്യോക്യോവിച്ചിനെ തോൽപ്പിച്ചു. അതൊക്കെ പുറത്തുനിന്നുളള വാർത്തകൾ. കേരളം ഇന്നും ആമയിഴഞ്ചാൻ തോട്ടിന്റെ കരയിലാണ്. തോട് വൃത്തിയാക്കാൻ മലിനജലത്തിലേക്ക് ഇറങ്ങിയ ജോയിയെ മൂന്നാംനാളും തിരയുകയാണ്. കോഴിക്കോടൻ സിപിഎമ്മിലെ കോഴനാടകം പുതിയരംഗത്തിലേക്ക് കടക്കുകയാണ്. പുറത്താക്കപ്പെട്ട പ്രമോദ് കോട്ടൂളി പൊലീസിൽ പരാതി കൊടുക്കാൻ പോകുന്നുവെന്നാണ് പുതിയ വാർത്ത. | കേൾക്കാം.. കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast
അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ